Wednesday 09 October 2019 02:08 PM IST : By സ്വന്തം ലേഖകൻ

‘ഒരു ദിവസമെന്നല്ല, നിന്നെ ഓർക്കാത്ത ഒരു നിമിഷം പോലുമില്ല... ഹാപ്പി ബർത്ത്ഡേ...’! മരിച്ചു പോയ കാമുകന് ജൻമദിനാശംസകൾ നേർന്ന് സഞ്ജയ് ദത്തിന്റെ മകൾ

trishala-new

അകാലത്തില്‍ വിട്ടുപിരിഞ്ഞ കാമുകന് പിറന്നാൾ ആശംസകൾ നേർന്ന് തൃഷാല. ഇൻസ്റ്റഗ്രാമിലാണ് സഞ്ജയ് ദത്തിന്റെ മകളായ തൃഷാലയുടെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്. വികാരഭരിതമായ കുറിപ്പിനൊപ്പം കാമുകനൊപ്പമുള്ള ചിത്രവും തൃഷാല പങ്കുവച്ചു.

‘ഒരു ദിവസമെന്നല്ല, നിന്നെ ഓർക്കാത്ത ഒരു നിമിഷം പോലുമില്ല. ഹാപ്പി ബർത്ത്ഡേ..പറുദീസയിൽ വിശ്രമിക്കൂ. എന്നെന്നും നിന്റെ ബെല്ലാ മിയ’ ചിത്രത്തിനൊപ്പം തൃഷാല കുറിച്ചു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് കാമുകൻ മരിച്ച വിവരം തൃഷാല സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്. ഇറ്റലിക്കാരനായ കാമുകന്റെ മരണത്തോടെ കടുത്ത വിഷാദത്തിലേക്ക് തൃഷാല വീണിരുന്നു. സഞ്ജയ് ദത്തിന് റിച്ച മിശ്രയുമായുള്ള ബന്ധത്തിലെ ആദ്യ മകളാണ് തൃഷാല.