Monday 17 June 2019 03:27 PM IST : By സ്വന്തം ലേഖകൻ

ഇത് അധോലോകത്തെ പോരാട്ടം! അരുൺ കുമാര്‍ അരവിന്ദ് വീണ്ടും, ഒപ്പം ആസിഫും ഫർഹാനും ലാൽ ജൂനിയറും

underworld

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ അരുൺ കുമാര്‍ അരവിന്ദും ആസിഫ് അലിയും ‘കാറ്റി’നു ശേഷം കൈകോർക്കുന്ന ചിത്രമാണ് ‘അണ്ടർവേൾഡ്’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആസിഫ് അലിക്കൊപ്പം ഫർഹാൻ ഫാസിൽ, സംവിധായകനായ ജീൻ പോൾ ലാൽ ( ലാൽ ജൂനിയർ) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മുകേഷ്, മുത്തുമണി, സംയുക്ത മേനോൻ, കേതകി നാരായൺ, അമാൽഡ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി , ശശാങ്കൻ, അരുൺ, ബിപിൻ ചന്ദ്രൻ, അയൂബി മുസ്തഫ എന്നിവരാണ് മറ്റുതാരങ്ങൾ.

‘സിഐഎ’യുടെ തിരക്കഥാകൃത്തായ ഷിബിൻ ഫ്രാൻസിസ് ആണ് അണ്ടർവേൾഡിന്റെ രചന. ഛായാഗ്രാഹണം അലക്സ് ജെ പുളിക്കൽ.

ഡി 14 എന്റെർറ്റൈന്മെന്റ ്സ് നിർമിക്കുന്നചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.