Friday 03 December 2021 02:45 PM IST : By സ്വന്തം ലേഖകൻ

‘ഉൻഗ്ലി’യു‍ടെ പുതിയ പോസ്റ്ററിൽ കങ്കണയില്ല: കരണിന്റെ വ്യക്തിവൈരാഗ്യമെന്ന് ആരാധകർ

ungli

കരണ്‍ ജോഹര്‍ നിര്‍മിച്ച്, റെല്‍സില്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ‘ഉൻഗ്ലി’. ദത്ത്, ഇമ്രാന്‍ ഹാഷ്മി, രണ്‍ദീപ് ഹൂഡ എന്നിവര്‍ക്കൊപ്പം കങ്കണ റണാവത്തും പ്രധാനവേഷത്തിലെത്തിയിരുന്നു.

എന്നാൽ, ചിത്രത്തിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍ പങ്കുവച്ച ഒരു പോസ്റ്ററാണ് ഇപ്പോൾ ചര്‍ച്ച. കങ്കണയെ ഒഴിവാക്കിയാണ് പുതിയ പോസ്റ്റര്‍. ഇതിനെതിരെ കങ്കണയുടെ ആരാധകര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു. കങ്കണയുമായുള്ള വ്യക്തിവൈരാഗ്യമാണ് കരണിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് ആരോപണം.

കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ കങ്കണ കരണിനെ സ്വജനപക്ഷപാതത്തിന്റെ പതാകാവാഹകന്‍ എന്ന് വിശേഷിപ്പിക്കുകയും അതിന്റെ പേരില്‍ ഇവര്‍ തമ്മിലുള്ള വാഗ്വാദം ചർച്ചയാകുകയും ചെയ്തു. നടന്‍ സുശാന്ത് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടും കങ്കണ കരണിനെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.