സോഷ്യൽ മീഡിയയിൽ വൈറൽ ആയ നടി ഉര്‍വശി റൗട്ടേലയുടെ ബാത്ത്‌റൂം വിഡിയോ നടിയുടെ പി.ആര്‍ സ്റ്റണ്ട് ആണെന്ന് ആരോപണം. കുളിമുറിയിൽ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ ചോർന്നത്.
എന്നാൽ, ഇൻസ്റ്റഗ്രാമിൽ 73.2 മില്യൻ ഫോളോവേഴ്സ് ഉള്ള ഉര്‍വശി ഫോളോവേഴ്സിനെ കൂട്ടാനുള്ള തന്ത്രമായാണ് വിഡിയോ ലീക്ക് ആക്കിയതെന്ന് വിമർശകർ പറയുന്നു. പ്രചരിക്കുന്ന വിഡിയോയില്‍ ഉര്‍വശി താലി ധരിച്ചിരിക്കുന്നതായി കാണാം. അതുകൊണ്ട് തന്നെ ഇതൊരു സിനിമയുടെ പി.ആര്‍ സ്റ്റണ്ട് ആണെന്ന് സംശയിക്കുകയാണ് സോഷ്യല്‍ മീഡിയ. എ ഐ, ഡീപ്ഫേക്ക് തുടങ്ങിയ സാധ്യതകൾ ഉപയോഗിച്ച് നടിമാരുടെ അശ്ലീല വിഡിയോ നിർമിക്കുവരാണോ ഈ വിഡിയോയ്ക്ക് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്.