Thursday 23 July 2020 02:16 PM IST : By സ്വന്തം ലേഖകൻ

സൂര്യയുടെ പിറന്നാള്‍ ദിനത്തിൽ ആരാധകർക്ക് ഇരട്ടിമധുരം! ‘വാടിവാസല്‍’ ക്യാരക്ടർ പോസ്റ്റർ എത്തി

vaadivaasal

തമിഴ് സൂപ്പര്‍താരം സൂര്യയുടെ പിറന്നാള്‍ ദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായി ‘വാടിവാസല്‍’ ക്യാരക്ടർ പോസ്റ്റർ. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസല്‍ കലൈപുലി എസ് താണു വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കും.

തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന സി.എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന കൃതിയാണ് സിനിമയാക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം.

ഹരി സംവിധാനം ചെയ്യുന്ന ‘ആറുവാ’യ്ക്കു ശേഷം സൂര്യ വാടിവാസലിൽ ജോയിന്‍ ചെയ്യും എന്നറിയുന്നു.