Tuesday 11 September 2018 09:55 AM IST : By സ്വന്തം ലേഖകൻ

മോതിരം കൈമാറി; ഒക്ടോബറിൽ വിജയലക്ഷ്മിയെ അനൂപ് ജീവിതസഖിയാക്കും; ചിത്രങ്ങൾ

engagement

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പാലാ സ്വദേശി അനൂപാണ് വരൻ. അടുത്തമാസം 22നാണ് വിവാഹം.

വൈക്കത്തെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും മോതിരം മാറി. പാലാ പുലിയൂർ സ്വദേശി എൻ അനൂപ് രണ്ട് വർഷം മുൻപാണ് വിവാഹാലോചനയുമായി വിജയലക്ഷമിയുടെ അച്ഛന്റ അടുത്തെത്തിയത്.  വിജയലക്ഷ്മി സമ്മതിച്ചതോടെ ഒരുക്കങ്ങൾ വേഗത്തിലായി.  ഇരുവരുടേയും വീട്ടുകാർ പരിചയക്കാരാണ്.

engage-1

ഇന്റീരിയർ ഡിസൈനറായ അനൂപ് മിമിക്രി കലാകാരൻ‌ കൂടിയാണ്. കലാരംഗത്തുള്ള പ്രാവീണ്യമാണ് അനൂപിലേക്ക് ആകർഷിച്ചതെന്ന് വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു.

engage-3

വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ച് അടുത്ത മാസം 22നാണ് വിവാഹം നടക്കുന്നത്. സെല്ലുലോയിഡ് എന്ന ചീത്രത്തിലൂടെ മലയാളസിനിമ രംഗത്തെത്തിയ വിജയലക്ഷമി ഇതിനകം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി. മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കരിന്റെ പുരസ്ക്കാരവും കരസ്ഥമാക്കി.

engage-4