Friday 24 September 2021 09:21 AM IST : By സ്വന്തം ലേഖകൻ

ഒരു തകർപ്പൻ ആക്‌ഷൻ ചിത്രം ഉറപ്പ്: ‘വലിമൈ’യുടെ സ്പെഷൽ ഗ്ലിംസ് വിഡിയോ എത്തി

valimai

അജിത് നായകനായെത്തുന്ന പുതിയ തമിഴ് ചിത്രം ‘വലിമൈ’യുടെ സ്പെഷൽ ഗ്ലിംസ് വിഡിയോ എത്തി. ഒരു തകർപ്പൻ ആക്‌ഷൻ ചിത്രം പ്രതീക്ഷിക്കാമെന്ന സൂചനയാണ് വിഡിയോ നൽകുന്നത്.‌ ഇതിനകം വിഡിയോ വൈറലാണ്.

എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. ഐപിഎസ് ഓഫീസറായാണ് ചിത്രത്തിൽ അജിത് എത്തുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’.