Friday 07 January 2022 02:12 PM IST : By സ്വന്തം ലേഖകൻ

കോവിഡ് ആശങ്ക കൂടുന്നു: ‘വലിമൈ’ ഈ മാസം വരില്ല: പുതിയ തീയതി പിന്നീട്

ajith

അജിത് കുമാർ നായകനാകുന്ന തമിഴ് ചിത്രം ‘വലിമൈ’യുടെ റിലീസ് മാറ്റി. ഈ മാസം 13ന് ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യമാണ് റിലീസ് മാറ്റാൻ കാരണം. സാഹചര്യം സാധാരണ നിലയില്‍ എത്തിയതിനു ശേഷമാവും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക.

തെലുങ്കില്‍ നിന്ന് രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്റെ ബഹുഭാഷാ ചിത്രം രാധെ ശ്യാം എന്നിവയാണ് ഇതിനു മുന്‍പ് റിലീസ് മാറ്റിവച്ച പ്രധാന ചിത്രങ്ങള്‍.