Monday 22 July 2019 03:00 PM IST : By സ്വന്തം ലേഖകൻ

‘എന്നോട് പ്രണയം ഇല്ലായിരുന്നെങ്കില്‍ എന്തിന് എന്റെ പേര് കൈയില്‍ പച്ചകുത്തി’! റോബർട്ട് പറയുന്നത് പച്ചക്കള്ളമെന്ന് വനിത

vanitha-new

വനിത വിജയകുമാറുമായി താൻ പ്രണയത്തിലായിരുന്നില്ല എന്നും വനിത നുണ പറയുകയാണെന്നുമുള്ള നൃത്ത സംവിധായകൻ റോബർട്ടിന്റെ വെളിപ്പെടുത്തലിനെതിരെ ആഞ്ഞടിച്ച് വനിത.

ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തുവന്ന ശേഷം ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വനിത.

‘‘റോബര്‍ട്ട് പറയുന്നത് പച്ചകള്ളമാണ്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. വളരെ കുറച്ച് കാലം മാത്രം. അതിന് ശേഷം വേര്‍പിരിഞ്ഞു. എന്നോട് പ്രണയം ഇല്ലായിരുന്നെങ്കില്‍ റോബര്‍ട്ട് എന്തിന് എന്റെ പേര് കൈയില്‍ പച്ചകുത്തി. കേവലം സിനിമയുടെ പ്രൊമോഷന് ആരെങ്കിലും അങ്ങനെ ചെയ്യുമോ’’.– വനിത ചോദിക്കുന്നു.

‘എം.ജി.ആര്‍ രജനി കമല്‍’ എന്ന പേരില്‍ ഞാനും വനിതയും ചേര്‍ന്ന് ഒരു സിനിമ നിര്‍മ്മിച്ചു. ഞാനായിരുന്നു സംവിധാനം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വനിത ഞാനുമായി പ്രണയത്തിലാണെന്ന് പ്രചരിപ്പിക്കുകയും ഗോസിപ്പുകള്‍ പരന്നാല്‍ അത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് അവര്‍ പറഞ്ഞതെന്നുമായിരുന്നു റോബർട്ട് പറഞ്ഞിരുന്നത്.