Tuesday 20 October 2020 11:49 AM IST : By സ്വന്തം ലേഖകൻ

വനിത പീറ്ററിന്റെ കരണത്തടിച്ചു, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു ? പുതിയ വിവാദം

vanitha-vijayakumar

വലിയ വിവാദവും ചർച്ചയുമാണ് നടി വനിത വിജയകുമാറിന്റെയും പീറ്റര്‍ പോളിന്റെയും വിവാഹം ഉയർത്തി വിട്ടത്.

ഇവരുടെ വിവാഹം കഴിഞ്ഞു, തൊട്ടടുത്ത ദിവസം പരാതിയുമായി പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്തെത്തിയിരുന്നു. താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് പീറ്റര്‍ പോള്‍ വനിതയെ വിവാഹം ചെയ്തത് എന്നും ഇപ്പോള്‍ നടന്ന വിവാഹം നിയമ വിരുദ്ധമാണെന്നുമായിരുന്നു എലിസബത്തിന്റെ പരാതി.

ഇപ്പോഴിതാ, വനിതയും പീറ്റര്‍ പോളും വനിതയുടെ ആദ്യ വിവാഹ ബന്ധത്തിലുണ്ടായ മകള്‍ക്കൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾക്കൊപ്പം മറ്റൊരു റിപ്പോർട്ട് കൂടി പുറത്തു വരുന്നു.

ഇരുവര്‍ക്കുമിടയില്‍ ചില വഴക്കുകള്‍ നടന്നു എന്നാണ് വാർത്ത. ഗോവയില്‍ വച്ച് അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയത്രെ. ഇതേ തുടര്‍ന്ന് വനിതയും പീറ്ററും തമ്മില്‍ തർക്കം നടന്നു. തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേ സമയം, ഇതു വെറും ഗോസിപ്പ് മാത്രമാണെന്നും ചിലർ പറയുന്നു.