Wednesday 22 June 2022 12:15 PM IST : By സ്വന്തം ലേഖകൻ

കുട്ടിക്കൂട്ടത്തിനൊപ്പം ദളപതി...: ആഘോഷമാകും ‘വാരിസ്’ എന്ന് പുതിയ പോസ്റ്റർ

varisu-new

വിജയ് നായകനാകുന്ന ബഹുഭാഷ ചിത്രം ‘വരിസ്’ പുതിയ പോസ്റ്റര്‍ എത്തി. വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദളപതിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്കിനു പിന്നാലെ പുതിയ പോസ്റ്ററും എത്തിയിരിക്കുന്നത്.

രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം. വിജയ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമനാണ് സംഗീതം.