Wednesday 20 February 2019 03:45 PM IST : By സ്വന്തം ലേഖകൻ

‘വർമ’യല്ല,‘ആദിത്യ വര്‍മ’! അടിമുടി മാറ്റത്തോടെ ധ്രുവ് വിക്രവും

varma-new

അടിമുടി വിവാദത്തിൽ കുളിച്ച്, റീഷൂട്ട് ചെയ്യുന്ന തമിഴ് ചിത്രം വർമയുടെ പേരും മാറ്റി നിർമ്മാതാക്കൾ. ‘ആദിത്യ വര്‍മ’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. നായകനായ ധ്രുവ് വിക്രമിന്റെ ലുക്കിലുൾപ്പടെ വൻ മാറ്റത്തോടെയാണ് പുതിയ വർമ അണിയറയിൽ പുരോഗമിക്കുന്നത്.

വിജയ് ദേവരകൊണ്ടയുടെ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വർമ. ബാലയാണ് ചിത്രം ആദ്യം തമിഴിലേക്കു മാറ്റി സംവിധാനം ചെയ്തതെങ്കിലും നിർമ്മാതാക്കൾ തൃപ്തരായില്ല. ട്രെയിലർ വരെ പുറത്തിറങ്ങിയ ചിത്രം ഒടുവിൽ റീഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ധ്രുവ് ഒഴികെ മറ്റ് അഭിനേതാക്കളെയെല്ലാം ഒഴിവാക്കിയാണ് പുതിയ വർമയെ ഒരുക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് വങ്കയുടെ അസോസിയേറ്റ് ആയ ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബനീത സന്ദുവാണ് പുതിയ പതിപ്പില്‍ ധ്രുവ് വിക്രമിന്റെ നായിക. പ്രിയ ആനന്ദും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ചിത്രീകരണം ഉടൻ തുടങ്ങും.