Monday 17 June 2019 12:51 PM IST : By സ്വന്തം ലേഖകൻ

വിവാദങ്ങൾക്കൊടുവിൽ ‘പുത്തൻ വർമ’യുടെ ടീസറെത്തി! ‘ആദിത്യ വർമ’ തകർക്കുമെന്ന് ആരാധകർ

varma-new

വിവാദങ്ങൾക്കൊടുവിൽ പൊളിച്ചു പണിത പുത്തൻ വർമ, ‘ആദിത്യ വർമ’യുടെ ടീസറെത്തി. ധ്രുവ് വിക്രം നായകനാകുന്ന ചിത്രം വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ്.

ഗിരീസായ സംവിധാനം ചെയ്യുന്ന ‘ആദിത്യ വർമ’ ധ്രുവിന്റെ അരങ്ങേറ്റ ചിത്രമാണ്. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനാണ് ഗിരീസായ. നേരത്തെ ഇതേ ചിത്രം വര്‍മ എന്ന പേരില്‍ സംവിധാനം ചെയ്ത ബാലയെ മാറ്റിയാണ് ഗിരീസായയെ സംവിധായകനാക്കിയത്.

ബനിത സന്ധുവാണ് നായിക. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ആദ്യത്തേക്കാള്‍ ഏറെ മികച്ച ടീസര്‍ ആണ് ആദിത്യ വര്‍മയുടേതെന്നും അര്‍ജുന്‍ റെഡ്ഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുവെന്നും ആരാധകര്‍ പറയുന്നു.