സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’യുടെ ടീസർ ഹിറ്റ്. അജിത്, അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരെ ടീസറിൽ കാണാം.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിൽ ആരവ്, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.
ഛായാഗ്രഹണം – ഓം പ്രകാശ്, സംഗീതം – അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ് – എൻ.ബി. ശ്രീകാന്ത്, കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം – സുപ്രീം സുന്ദർ. ചിത്രം 2025 പൊങ്കൽ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.