Friday 18 September 2020 02:18 PM IST : By സ്വന്തം ലേഖകൻ

ഗോവയിൽ ഒരു പിറന്നാൾ കാലത്ത്: നയൻതാരയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ വിഘ്നേശ് ശിവൻ

nayanthara

തന്റെ പിറന്നാൾ ദിനത്തിൽ, കാമുകിയും തെന്നിന്ത്യൻ താരനായികയുമായ നയൻതാരയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ വിഘ്നേശ് ശിവൻ.

ഇപ്പോൾ നയൻസും വിക്കിയും കുടുംബങ്ങളൊടൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. അതിനാൽ ഗോവയിലാണ് ഇക്കുറി വിഘ്നേഷ് ജന്മദിനം ആഘോഷിക്കുന്നത്.

ദൈവാനുഗ്രഹം കൊണ്ടും എല്ലാവരുടേയും പ്രാർഥന കൊണ്ടും തങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിഘ്നേശ് ചിത്രത്തോടൊപ്പം കുറിച്ചു. ദിവസങ്ങൾക്കു മുൻപായിരുന്നു നയൻതാരയുടെ അമ്മയുടെ ജന്മദിനം. ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ വിഘ്നേശ് പങ്കു വച്ചിരുന്നു.