Tuesday 12 March 2019 04:58 PM IST : By സ്വന്തം ലേഖകൻ

‘ഏറെ നാളുകൾക്കുശേഷം എന്റെ തങ്കത്തിനൊപ്പമൊരു ഡിന്നർ ഡേറ്റ്’; നയൻസിനെ പ്രണയിച്ചു മതിവരാതെ വിഘ്നേഷ്!

nayans-vig1356

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ദീർഘകാലമായി പ്രണയത്തിലാണ്. ഇരുവരും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ യാതൊരു മടിയുമില്ലാതെ പ്രണയം പരസ്പരം തുറന്നു പ്രകടിപ്പിക്കാറുമുണ്ട്. എത്ര വലിയ തിരക്കുകൾക്കിടയിലും നയൻസ് വിഘ്നേഷുമായി ഒരുമിച്ചു കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല. 

കഴിഞ്ഞ ദിവസം നയൻസിന്റെ ഒരു മനോഹര ചിത്രം വിഘ്നേഷ് പങ്കുവച്ചു. സാരിയിൽ അതിസുന്ദരിയായ നയൻതാരയുടെ ചിത്രത്തിനൊപ്പം വിഘ്നേഷ് കുറിച്ചതിങ്ങനെ; ‘ഏറെ നാളുകൾക്കുശേഷം എന്റെ തങ്കത്തിനൊപ്പമൊരു ഡിന്നർ ഡേറ്റ്...’ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റ് ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. വനിതാ ദിനത്തിലും വിഘ്നേഷ് നയൻതാരയ്ക്കായി കിടിലൻ സർപ്രൈസ് ഒരുക്കിയിരുന്നു. 

പ്രണയം നിരസിച്ചു; വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി; വിഡിയോ

‘ചേട്ടന്റെ അടിവസ്ത്രം ചേട്ടൻ തന്നെ അലക്കിക്കോളാം’; ആങ്ങള ചമയുന്ന സ്ത്രീസംരക്ഷരുടെ ഉള്ളിലിരുപ്പ്; സരസമായ കുറിപ്പ്

‘പോക്സോ എന്തെന്ന് അറിഞ്ഞിരുന്നെങ്കിൽ, പേടിച്ചു വിറച്ചുപോകില്ലായിരുന്നു; അനുഭവം; കുറിപ്പ്

നൂറിന്റെ അവസരങ്ങൾ തട്ടിയെടുത്തിട്ടില്ല; അവരുടെ പിണക്കത്തിന് കാരണം ഇതാകാം! ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് പ്രിയ വാര്യർ

ആരാധകരുടെ മനം കവർന്ന് ദിലീപും അനു സിത്താരയും; ’ശുഭരാത്രി’യിലെ ചിത്രങ്ങൾ തരംഗമാവുന്നു!

കൈനിറയെ ചിത്രങ്ങളാണ് ഇനി നയൻതാരയുടെതായി തമിഴിൽ പുറത്തിറങ്ങാനിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രം അയ്റ മാർച്ച് 28 ന്  റിലീസ് ചെയ്യും. വിജയ്‌യുടെ 63-ാമത് ചിത്രത്തിലും നയൻതാരയാണ് നായിക. 

പ്രസവശേഷം ശരീരഭാരം 97 കിലോയായി; ആറു മാസം കൊണ്ട് 23 കിലോ കുറച്ച് നടി മീരാ വാസുദേവൻ!