Monday 14 September 2020 11:35 AM IST : By സ്വന്തം ലേഖകൻ

ഞങ്ങൾ അവധിക്കാലം ആഘോഷിക്കാൻ പോകുന്നു, ഗോവയിലേക്ക്...! നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്ത് വിഘ്നേശ്

vignesh

തെന്നിന്ത്യൻ സിനിമയുടെ താരറാണി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം പോസ്റ്റ് ചെയ്ത് താരത്തിന്റെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവൻ.

നയൻസിന്റെ ഒരു ചിത്രം പങ്കുവച്ച് തങ്ങൾ അവധിക്കാലം ആഘോഷിക്കാൻ പോകുന്നു എന്നാണ് വിഘ്നേശ് കുറിച്ചിരിക്കുന്നത്. ഗോവയിലാണ് ഇരുവരും അവധി ആഘോഷിക്കുന്നത്.

നയന്‍‌താരയും വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹം എന്നാണെന്നാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.