Tuesday 22 October 2019 12:31 PM IST : By സ്വന്തം ലേഖകൻ

‘നന്ദി തങ്കമേ... എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിനും...’! വൈറലായി വിഘ്നേശ് ശിവന്റെ പോസ്റ്റ്

nayanthara-new

നയൻതാരയ്ക്ക് നന്ദി പറഞ്ഞ് കാമുകൻ വിഘ്നേശ് ശിവൻ. നയന്‍സിനെ ‘തങ്കമേ’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് വിഘ്നേശിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇതിനോടകം ‘തങ്കമേ’ വിളി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ച് വിഘ്നേശ് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ റിലീസായിട്ട് നാലു വര്‍ഷം പൂര്‍ത്തിയായി. ചിത്രം ഹിറ്റായത് സംവിധായകന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു. ചിത്രത്തില്‍ അഭിനയിക്കാമെന്ന് നയന്‍സ് നല്‍കിയ വാക്ക് തന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി എന്നാണ് വിഘ്നേശ് പറയുന്നത്.

വിഘ്നേശിന്റെ കുറിപ്പ്:

‘താങ്ക്യൂ തങ്കമേ... നിന്നെ കണ്ടു മുട്ടിയതിനു ശേഷം ജീവിതം മധുരമായേ തോന്നിയിട്ടുള്ളൂ. ഈ ദിവസത്തിനു നന്ദി.. ഈ സിനിമ ചെയ്യാമെന്നു സമ്മതിച്ചതിനും നന്ദി.. എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിനും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. അകവും പുറവും എന്നും ഇതുപോലെ സുന്ദരിയായി നിലകൊള്ളണം.. ഒരുപാടു സ്നേഹം...’