Tuesday 19 November 2019 02:49 PM IST : By സ്വന്തം ലേഖകൻ

‘ജീവിതത്തിലെ നല്ല നിമിഷങ്ങൾ നിനക്കൊപ്പം പങ്കിടുന്നതിൽ സന്തോഷവും അഭിമാനവും’! പ്രണയത്തിന് പിറന്നാൾ ആശംസകൾ നേർന്ന് വിഘ്നേശ് ശിവൻ

vignesh

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ജൻമദിനാശംസകൾ നേർന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് താരത്തിന്റെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ്.

നയൻതാരയും വിഘ്നേശും ഇക്കുറി പിറന്നാൾ ആഘോഷിച്ചത് അമേരിക്കയിലാണ്.

“എന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാൾ ആശംസകൾ. എപ്പോഴും എന്നതു പോലെ സത്യസന്ധയും ധീരയും ശക്തയും അഭിലാഷമുള്ളവളും അച്ചടക്കമുള്ളവളും ആത്മാർത്ഥതയുള്ളവളും കഠിനാധ്വാനിയും ദൈവഭക്തയുമായിരിക്കുക. ജീവിതത്തിലും തൊഴിലിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ നിനക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങൾ നിനക്കൊപ്പം പങ്കുവയ്ക്കാൻ സാധിക്കുന്നതിൽ ആവേശവും സന്തോഷവും അഭിമാനവുമുണ്ട്. എപ്പോഴും നീയെന്നെ വിസ്മയിപ്പിക്കുന്നു” .– പ്രിയപ്പെട്ടവളുടെ ചിത്രത്തിനൊപ്പം വിഘ്നേശ് കുറിച്ചു.