തമിഴ് സിനിമയുടെ താരചക്രവർത്തി വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്നു പ്രതീക്ഷിക്കപ്പെടുന്ന ‘ദളപതി 69’ ന്റെ പൂജ ചെന്നൈയിൽ നടന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. വിജയ്ക്കൊപ്പം ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രിയാമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവര്‍ക്കൊപ്പം മമിത ബൈജുവും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തും.
വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെ.യുമാണ് സഹനിർമ്മാണം. 2025 ഒക്ടോബറിൽ ‘ദളപതി 69’ തിയറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.