വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുഃഖം രേഖപ്പെടുത്തി തമിഴ് നടന്‍ വിജയ്.
‘കേരളത്തിലെ ഉരുൾപൊട്ടലിന്‍റെ ദാരുണമായ വാർത്ത കേട്ടതിൽ അഗാധമായ ദുഃഖമുണ്ട്. എന്‍റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും ലഭ്യമാക്കണമെന്ന് സർക്കാരിനോടും അധികാരികളോടും അഭ്യർത്ഥിക്കുക’.– വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേ സമയം ദുരന്തത്തില്‍ 106 പേര്‍ മരിച്ചതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പുലര്‍ച്ചെ രണ്ടിനായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. 4.10ന് രണ്ടാമത്തെ ഉരുള്‍പൊട്ടല്‍.