Thursday 24 November 2022 12:41 PM IST : By സ്വന്തം ലേഖകൻ

ട്രാഫിക് നിയമം ലംഘിച്ചു, വിജയ്ക്ക് പിഴ ചുമത്തി പൊലീസ്

vijay

ട്രാഫിക് നിയമം ലംഘിച്ചതിന് നടൻ വിജയ്ക്ക് പിഴ ചുമത്തി പൊലീസ്. ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് ട്രാഫിക് പൊലീസ് വിജയ്ക്ക് 500 രൂപ പിഴ ചുമത്തിയത്.

കഴിഞ്ഞ ദിവസം വിജയ് പനയൂരിൽ ആരാധകരെ കാണാനെത്തിയിരുന്നു. ഇതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് ട്രാഫിക് നിയമ ലംഘനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

വരിശ് ആണ് വിജയ്‌യുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.