Thursday 13 February 2020 06:26 PM IST : By സ്വന്തം ലേഖകൻ

ഇത് വേറെ ലെവൽ...! ലുങ്കിയുടുത്ത്, തലയിൽ തോർത്തും കെട്ടി വിജയ് ദേവരക്കൊണ്ട: നാടൻ കോസ്റ്റ്യൂമിൽ താരം

vijay-new

ഞെട്ടിക്കുന്ന ലുക്കിൽ വിജയ് ദേവരക്കൊണ്ട. തെലുങ്ക് യുവതാരത്തിന്റെ പുതിയ ലുക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ലുങ്കിയുടുത്ത് തലയിൽ ഒരു തോർത്തും കെട്ടിയാണ് ‘വേൾഡ് ഫെയ്മസ് ലൗവർ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ താരം എത്തിയത്.

വിശാഖപട്ടണത്തു നടന്ന ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ഇതിനോടകം ദേവരക്കൊണ്ടയുടെ നാടൻ കോസ്റ്റ്യൂം അഭിനന്ദനങ്ങളും ട്രോളും ഏറ്റുവാങ്ങിക്കഴിഞ്ഞു.

തന്റെ ഗീതാഗോവിന്ദം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് ലുങ്കി ധരിച്ചെത്തി താരം മുൻപും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.