Monday 06 April 2020 10:49 AM IST : By സ്വന്തം ലേഖകൻ

നൻമയുടെ ഹൃദയം തൊട്ട് വീണ്ടും വിജയ് സേതുപതി! അന്തരിച്ച മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് ധനസഹായവുമായി താരം

vijay

വീണ്ടും നൻമയുടെ ഹൃദയം തൊട്ട് തമിഴിന്റെ സൂപ്പർതാരം വിജയ് സേതുപതി.

ലോക്ക്ഡൗണിനിടെ ചെന്നൈയിലെ പോരൂരില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നെല്ലായി ഭാരതിയുടെ വീട്ടിൽ അദ്ദേഹം സാന്ത്വനവുമായി എത്തി. പ്രശസ്ത ഫിലിം ജേണലിസ്റ്റാണ് നെല്ലായി. മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ധനസഹായവും നല്‍കിയാണ് താരം മടങ്ങിയത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെക്കുറച്ചു പേര്‍ മാത്രമാണ് മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചത്. നേരിട്ട് എത്താൻ സാധിക്കാത്തവർ സോഷ്യല്‍ മീഡിയയിലൂടെയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.