Monday 22 April 2019 03:10 PM IST : By സ്വന്തം ലേഖകൻ

വിജയ് സേതുപതിയും ശ്രുതിയും ഒന്നിക്കുന്നു! ‘ലാഭം’ തുടങ്ങി

sethupathi-new

മക്കള്‍ സെൽവൻ വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് ‘ലാഭം’. ചിത്രീകരണമാരംഭിച്ച ‘ലാഭ’ത്തിൽ ശ്രുതി ഹാസനാണ് നായിക. ഇതാദ്യമായാണ് സേതുപതിയും ശ്രുതിയും ഒന്നിക്കുന്നതെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വിജയ് സേതുപതിയും 7CS എന്റര്‍റൈന്‍മെന്റും ചേർന്നു നിർമിക്കുന്ന ചിത്രം എസ്.പി ജനനാഥന്‍ സംവിധാനം ചെയ്യുന്നു.

ചെന്നൈയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ജഗപതി ബാബുവും മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ത്യാഗരാജന്‍ കുമാരരാജാ സംവിധാനം ചെയ്ത‘സൂപ്പര്‍ ഡീലക്സ്’ ആണ് വിജയ് സേതുപതിയുടെ മുൻ റിലീസ്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിച്ച ചിത്രത്തിൽ ശില്‍പ എന്ന ട്രാൻസ് വുമൺ കഥാപാത്രമായാണ് സേതുപതി അവതരിപ്പിച്ചത്.

സാമന്ത അക്കിനേനി, മിഷ്കിൻ, രമ്യ കൃഷ്ണൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.