Tuesday 11 February 2020 12:37 PM IST : By സ്വന്തം ലേഖകൻ

സ്ക്രീനിൽ മാത്രമല്ല ‘മാസ്’! തരംഗമായി ദളപതിയുടെ സെൽഫി: ട്വിറ്ററിൽ പങ്കുവച്ച് താരം

vijay

ആരാധകർക്കൊപ്പമുള്ള തകർപ്പൻ സെൽഫി പങ്കുവച്ച് തമിഴ് സിനിമയുടെ ദളപതി വിജയ്. തന്റെ പുതിയ ചിത്രം മാസ്റ്ററിന്റെ ലൊക്കേഷനിൽ നിന്നുള്ള സെൽഫിയാണ് താരം ട്വിറ്ററിൽ പങ്കുവച്ചത്. നൂറുകണക്കിന് ആരാധകരാണ് താരത്തെ കാണാൻ നെയ് വേലിയിൽ എത്തിയത്. ഒരു വാനിന്റെ മുകളിൽ കയറി നിന്ന് ആരാധകരെ അഭിവാദ്യം ചേയ്ത താരം വാനിന്റെ മുകളിൽ നിന്നാണ് സെൽഫിയും പകർത്തിയത്. ഈ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാണ്.

തന്റെ ആരാധകരെ കാണാൻ താരം വാനിന് മുകളിൽ കയറി നിൽക്കുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിൽ എത്തുന്നു.