വയനാട് ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തിനു സഹായഹസ്തവുമായി തമിഴ് സിനിമയിലെ സൂപ്പർതാരം വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് വിക്രം സംഭാവന ചെയ്തത്. വിക്രമിന്റെ കേരള ഫാന്‍സ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വിക്രമിന് പുറമെ നിരവധി സുമനസുകളാണ് ദുരന്തമുഖത്തുള്ളവരെ ചേര്‍ത്തു പിടിച്ച്, ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുള്ളത്. തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായി മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും വയനാട്ടിലേക്ക് പുറപ്പെട്ടു.