Friday 03 December 2021 02:26 PM IST : By സ്വന്തം ലേഖകൻ

പാ.രഞ്ജിത്തും ചിയാനും ഒന്നിക്കുന്നു: ചിത്രീകരണം ഈ മാസം തുടങ്ങും

vikram

തമിഴിലെ യുവ സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകന്‍.

വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രമാണ് പാ രഞ്ജിത്തിനൊപ്പമുള്ളത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മാണം. ഈ മാസം അവസാനം ചിത്രീകരണം ആരംഭിക്കും. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.