Monday 22 July 2019 12:15 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ സെൽഫി എടുക്കാൻ ശ്രമിച്ചു, ഫോൺ മേടിച്ചു പുള്ളി എടുത്തു തന്നു’! വിക്രം അതുക്കും മേലെ: കുറിപ്പ്

vikram-new

ആരാധകരെ എപ്പോഴും തന്നോടു ചേർത്തുനിർത്തുന്ന താരമാണ് തമിഴകത്തിന്റെ സ്വന്തം ചിയാൻ വിക്രം. തന്റെ പുതിയ ചിത്രം ‘കദാരം കൊണ്ടാൻ’ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, ചിത്രത്തിന്റെ പ്രമോഷനായി ബന്ധപ്പെട്ട് താരം കേരളത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ റോഡിൽ വച്ച് താരത്തെ നേരിൽ കാണുകയും സെൽഫി എടുക്കുകയും ചെയ്തതിന്റെ സന്തോഷം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്.

വിനീത് ആർ.വി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

ഒത്തിരി സന്തോഷം തോന്നിയ നിമിഷം....യാദൃശ്ചികമായി പി സ് സി എക്സാം കഴിഞ്ഞു വരുമ്പോൾ തിരുവനന്തപുരം ട്രാഫിക് വച്ചു നുമ്മ അന്യൻ, റോമിയോ...ബിഎംഡബ്ല്യു കാറിൽ... നുമ്മ നമ്മളെ ജഗുർ പറപ്പിച്ചു അടുത്ത് പിടിച്ചു...ഉള്ളിൽ മരണ മാസ് ലുക്കിൽ നുമ്മ ചുള്ളൻ... ഗ്ലാസ് മെല്ലെ തട്ടി പതിയെ ഗ്ലാസ് ഓപ്പൺ ചെയ്തു. ഉടനെ എന്ത് പറയണം എന്ന് excited ആയി നിന്നു ... അണ്ണാ നീങ്ക ഉയിർ ലവ് യൂ എന്നു പറഞ്ഞു ഒരു ഫ്ലയിങ് കിസ് അടിച്ചു....പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ്. Thanx തമ്പി ...ഉൻ ഉയിർ ഉൻ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക് ഫ്ലയിങ് കിസ് കൊടുക്കേറെ....Me to luv u bro...സെൽഫി ഞാൻ എടുക്കാൻ ശ്രമിച്ചു.. പുള്ളി ഫോൺ മേടിച്ചു പുള്ളി എടുത്തു തന്നു ........Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ....???