Thursday 23 January 2025 03:29 PM IST : By സ്വന്തം ലേഖകൻ

‘നിന്റെ സ്‌നേഹം എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കി’: വിമല രാമന് പിറന്നാൾ ആശംസകളുമായി വിനയ് റായ്

vinay-rai

ജീവിതപങ്കാളിയും നടിയുമായ വിമല രാമന് പിറന്നാൾ ആശംസകളുമായി നടൻ വിനയ് റായ്.

‘ഹാപ്പി ബര്‍ത്ത ഡേ ഡിയര്‍. ഐ ലവ് യൂ. നിന്റെ സ്‌നേഹവും ലാളനയും കൊണ്ട് എന്റെ ജീവിതം കൂടുതല്‍ സ്‌പെഷലാക്കിയതിന് നന്ദി. എന്നും എല്ലായ്‌പ്പോഴും നല്ലത് മാത്രം സംഭവിക്കട്ടെ. 10 വര്‍ഷത്തെ സന്തോഷനിമിഷങ്ങളാണ് ഈ വിഡിയോയിലുള്ളത്. ഇനിയും ഒന്നിച്ച് മുന്നോട്ട്’ എന്നാണ് ഒന്നിച്ചുള്ള യാത്രകളിലെ മനോഹരനിമിഷങ്ങള്‍ ചേര്‍ത്തൊരുക്കിയ വിഡിയോയ്ക്കൊപ്പം വിനയ് കുറിച്ചത്.

‘ഔ, ലവ് യൂ, നിന്റെ സ്‌നേഹത്താല്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് വിമല ഇതിനു മറുപടി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി വിമലയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്.

ടൈം, പ്രണയകാലം, സൂര്യന്‍, നസ്രാണി, റോമിയോ, കോളേജ് കുമാരന്‍, കല്‍ക്കട്ട ന്യൂസ്, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് വിമല. തമിഴിലും തെലുങ്കിലുമായി വിമല ഇപ്പോഴും സിനിമകള്‍ ചെയ്യുന്നുണ്ട്. മികച്ച നര്‍ത്തകി കൂടിയാണ് താരം. സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്നു.