Friday 04 October 2019 05:17 PM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞു വിഹാന് കൂട്ടായി കുഞ്ഞു പെങ്ങളെത്തി’; മകളുണ്ടായ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസൻ

vineeth-sreenivasan-bbbb

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രണ്ടാമതായി പെൺകുഞ്ഞു പിറന്നു. സന്തോഷ വാർത്ത വിനീത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു മകൻ വിഹാന് ഒരു കുഞ്ഞു പെങ്ങളെ കിട്ടിയെന്നാണ് വിനീത് കുറിച്ചത്. എല്ലാവരുടെ പ്രാർത്ഥനയും ആശംസയും തനിക്കൊപ്പം വേണമെന്നും വിനീത് പറയുന്നു. ദിവ്യയാണ് വിനീതിന്റെ ജീവിതസഖി. ജൂലൈ ആദ്യമാണ് താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷം വിനീത് ആരാധകരുമായി പങ്കുവച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പമാണ് തനിക്കും ദിവ്യയ്ക്കും മറ്റൊരു കുഞ്ഞുകൂടി ജനിക്കാന്‍ പോകുന്ന വിവരം വിനീത് അറിയിച്ചത്. ‘എന്റെ മകന് ഇന്ന് രണ്ടു വയസാവുകയാണ്. അവന്റെ അമ്മ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതിയൊരു കുഞ്ഞിനു കൂടി ജന്മം നല്‍കും. അതുകൊണ്ട് ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്’.- ഭാര്യ ദിവ്യ നാരായണനും മകന്‍ വിഹാനും കടലോരത്ത് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് വിനീത് കുറിച്ചതിങ്ങനെ. 2012 ഒക്ടോബര്‍ 18നാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. 

Tags:
  • Movies