Tuesday 07 April 2020 03:58 PM IST : By സ്വന്തം ലേഖകൻ

മൈ ലിറ്റില്‍ ലേഡി ആന്‍ഡ് മൈ ലിറ്റില്‍ മാന്‍! ഈ കുട്ടിത്താരങ്ങളെ മനസ്സിലായോ...

vineeth

മക്കളുടെ മനോഹര ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിനീത് ശ്രീനിവാസന്‍. മൈ ലിറ്റില്‍ ലേഡി ആന്‍ഡ് മൈ ലിറ്റില്‍ മാന്‍ എന്ന കുറിപ്പോടെയാണ് മകന്റെയും മകളുടെയും ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറല്‍ ആണ്.


വിനീതിനും ഭാര്യ ദിവ്യയ്ക്കും അടുത്തിടെയാണ് മകള്‍ ജനിച്ചത്. ഷനയ ദിവ്യ വിനീത് എന്നാണ് മകള്‍ക്ക് താരം പേരിട്ടിരിക്കുന്നത്. വിഹാന്‍ എന്നാണ് മകന്റെ പേര്.


ഇപ്പോള്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഹൃദയത്തിന്റെ സംവിധാനത്തിരക്കിലാണ് താരം.