Saturday 21 April 2018 04:06 PM IST : By സ്വന്തം ലേഖകൻ

വിനുമോഹനും കുടുംബവും; ക്യൂട്ട് ഫാമിലി ചിത്രങ്ങള്‍ കാണാം

vinu1

പല നായികമാരെയും മലയാളത്തിനു നൽകിയ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലോഹിതദാസ് നായകനായി അവതരിപ്പിച്ച പുതുമുഖമായിരുന്നു വിനുമോഹൻ. പുതുമുഖമായിരുന്നുവെങ്കിലും പാരമ്പര്യത്തിന്റെ വലിയ കണ്ണി ഈ നടനുണ്ടായിരുന്നു. അമ്മയുടെ അച്ഛൻ കൊട്ടാരക്കര ശ്രീധരൻനായർ, അമ്മാവൻ സായികുമാർ, അമ്മ ശോഭാ മോഹൻ ഇവരുടെയൊക്കെ പിന്തുടർച്ചക്കാരനായി നിവേദ്യത്തിലൂടെ വിനു അരങ്ങേറി.  ചെറുതും വലുതുമായ ഇടവേളകൾക്കുശേഷം ഈ നടൻ സജീവമാവുകയാണ്.

vinu4

പുലിമുരുകനിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയ വിനുവിന്റെ ഭാര്യ വിദ്യയും അഭിനയരംഗത്ത് സജീവമാണ്. എല്ലാ അർത്ഥത്തിലും സിനിമാ കുടുംബം.

vinu2

അമ്മ ശോഭാ മോഹനും അനുജൻ അനുമോഹനുമെല്ലാം സിനിമയില്‍ സജീവം.
  .

vinu3


2005ല്‍ പുറത്തിറങ്ങിയ കണ്ണേ മടുങ്ങുക എന്ന ചിത്രത്തിലൂടെയാണ് അനു മോഹന്‍ സിനിമയില്‍ എത്തുന്നത്.

vinu6

മുരളിയും നവ്യയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പിന്നീട് മമ്മൂട്ടി നായകനായ ചട്ടമ്പിനാട് എന്ന ചിത്രത്തിലും അഭിനയിച്ചു.

vinu5




അനുമോഹനും അടുത്തിടെ വിവാഹിതനായി മഹേശ്വരിയാണ് ഭാര്യ.

anu