Thursday 22 July 2021 10:15 AM IST : By സ്വന്തം ലേഖകൻ

ബാബുരാജ് എടുത്തെറിയുന്ന രംഗം: ഷൂട്ടിങ്ങിനിടെ വിശാലിന് പരുക്ക്: വിഡിയോ

vishal

തമിഴിലെ പ്രിയതാരം വിശാലിന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തോളിന് പരുക്ക്.

ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ, വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ്, വിശാലിനെ എടുത്തെറിയുന്ന സീക്വൻസിനിടെയായിരുന്നു അപകടം.

റോപ്പിൽ കെട്ടി ഉയർത്തിയ വിശാലിന്റെ തോള് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. സെറ്റിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഉടൻ വൈദ്യസഹായം നേടി. ഡോക്ടർ താരത്തിന് രണ്ട് ദിവസത്തെ വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ശരവണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.