Friday 16 November 2018 10:32 AM IST : By സ്വന്തം ലേഖകൻ

‘ലാലേട്ടനും മകളും’; വിഡിയോ വൈറൽ

vismaya-new

മോഹൻലാലിന്റെ മകൾ വിസ്മയയെ മാധ്യമങ്ങളിലും പൊതു വേദികളിലും അധികമൊന്നും കാണാറില്ല. ഇപ്പോൾ ലാലേട്ടനൊപ്പമുള്ള വിസ്മയയുടെ ഒരു പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കു വരുന്ന മോഹൻലാലും വിസ്മയയും കാറിലേക്കു കയറുന്ന രംഗങ്ങളാണ് വിഡിയോയിൽ. പൊതു ഇടങ്ങളില്‍ മോഹന്‍ലാലിനൊപ്പം അധികമൊന്നും വിസ്മയയെ കാണാറില്ലാത്തതിനാൽ വിഡിയോ ആരാധകര്‍ ആഘോഷമാക്കുകയാണ്.