Friday 16 April 2021 02:12 PM IST : By സ്വന്തം ലേഖകൻ

വിവേകിന്റെ നില ഗുരുതരം! താരം തീവ്രപരിചരണവിഭാഗത്തില്‍: പ്രാർഥനയോടെ സിനിമാ ലോകം

vivek

പ്രശസ്ത തമിഴ് നടൻ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോൾ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം തേടി.