Thursday 29 October 2020 11:37 AM IST : By സ്വന്തം ലേഖകൻ

ആളെ മനസ്സിലായോ ? സൂക്ഷിച്ച് നോക്കിക്കേ, നമ്മുടെ വിവേകാണ്...! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫോട്ടോഷൂട്ട്

v1

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച കൊമേഡിയന്‍മാരില്‍ ഒരാളാണ് വിവേക്. അടുത്തിടെയായി ക്യാരക്ടര്‍ റോളുകളിലേക്കു തിരിഞ്ഞ അദ്ദേഹം തനിക്കു കിട്ടിയ വേഷങ്ങള്‍ അതിമനോഹരമായി അവതരിപ്പിച്ച് താന്‍ ഒരു കൊമേഡിയന്‍ മാത്രമല്ല, മികച്ച നടന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ, പ്രേക്ഷകരെ ഞെട്ടിച്ച് മാസ് ലുക്കില്‍ ഉള്ള വിവേകിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. തൂവെള്ള വസ്ത്രധാരിയായി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ ഞൊടിയിടയിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. നിര്‍മല്‍ വേദാചലമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

1

v2

2

v3

3

v4

4

v1