Thursday 18 April 2019 12:59 PM IST : By സ്വന്തം ലേഖകൻ

വരി നിന്ന്, വോട്ട് ചെയ്ത് കോളിവുഡ്! താരങ്ങളെത്തിയത് കുടുംബത്തോടൊപ്പം

thamil

ലോക്സഭ തിരഞ്ഞെടുപ്പിൽ, വോട്ട് രേഖപ്പെടുത്തി കോളിവുഡ് താരങ്ങള്‍. ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കവെ, രജനികാന്ത്, വിജയ്, അജിത്ത്, ശാലിനി, കമല്‍ഹാസന്‍, ശ്രുതി ഹാസന്‍, ഖുശ്ബു, ധനുഷ് തുടങ്ങി തമിഴിലെ വന്‍ താരങ്ങളെല്ലാം രാവിലെ തന്നെ തങ്ങളുടെ മണ്ഡലങ്ങളിൽ വോട്ട് ചെയ്തു.

അജിത്തും ഭാര്യ ശാലിനിയും ഒരുമിച്ചെത്തിയപ്പോള്‍, കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ഒന്നിച്ചാണ് എത്തിയത്.

താരങ്ങളെല്ലാം തന്നെ മറ്റുള്ളവര്‍ക്കൊപ്പം വരിയില്‍ കാത്തുനിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നത് തമിഴ്നാട്ടിലാണ്. 38 മണ്ഡലങ്ങളിലാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം വോട്ടെടുപ്പ് ഏപ്രില്‍ 11ന് പൂര്‍ത്തിയായിരുന്നു.