Wednesday 22 May 2019 03:27 PM IST : By സ്വന്തം ലേഖകൻ

വരുണ്‍ ധവാൻ വിവാഹിതനാകുന്നു; ഒരുങ്ങുന്നത് ഗോവൻ തീരത്ത് രാജകീയ വിവാഹം

varun

ബോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറുടെ വിവാഹമാണ് ഇപ്പോൾ ബി ടൗണിലെ പുതിയ സംസാരം. സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങിളിലേക്ക് ചേക്കേറിയ വരുൺ ധവാനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. വരുണും ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാളും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങൾ അണിയറയില്‍ തകൃതിയായി കഴിഞ്ഞു.

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇരു കുടുംബങ്ങളും ആരംഭിച്ചുവെന്നും ഗോവയിൽവച്ച് ഈ വർഷം ഡിസംബറിൽ ചടങ്ങുകള്‍ നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന് വിവരം വരുണും നടാഷയും വെളിപ്പെടുത്തിയത്. കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ വച്ചാണ് തങ്ങളിരുവരും പ്രണയത്തിലാണെന്ന് വരുൺ തുറന്ന് പറഞ്ഞത്.

​ഗോവൻ കടൽതീരത്ത് വച്ച് അത്യാഡംബര വിവാഹത്തിനാണ് ബോളിവുഡ് ഇനി സാക്ഷിയാകുക. സിനിമ മേഖലയിലെ അടുത്ത സു​ഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. വിവാഹത്തിന് ശേഷം മുംബൈയിൽവച്ച് വിവാഹവിരുന്ന് ഒരുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തു വരാനിരിക്കുന്നതേയുള്ളൂ ഉണ്ടായിട്ടില്ല. വരുണ്‍-നടാഷ വിവാഹം നവംബറിൽ‌ നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രം കലങ്കിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

v

സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ. മൈ നെയിം ഈസ് ഖാന്‍ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ സഹസംവിധായകനായാണ് വരുണ്‍ സിനിമയിലെത്തിയത്. പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം ബോളിവുഡിലെ മുൻനിരനായകരിലൊരാളായി. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ ആയിരുന്നു അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ താരം ഒമ്പത് വർഷത്തിനിടെ  13 ചിത്രങ്ങളിൽ അഭിനയിച്ചു. മെ തേരാ ഹീറോ, ദില്‍വാലെ, ഡിഷ്യും, ബദ്‍ലാപൂർ, സൂയി ധാഗ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കലങ്ക് എന്നിവയാണ് താരത്തിന്റെ ഹിറ്റ് ചിത്രങ്ങൾ.