Wednesday 13 October 2021 11:56 AM IST : By സ്വന്തം ലേഖകൻ

കുറവുകളെ സ്‌നേഹിക്കാനും സ്വീകരിക്കാനും ഞാൻ പഠിച്ചു: തന്നെ ബാധിച്ച ചര്‍മ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് യാമി ഗൗതം

yami

തന്റെ ചര്‍മ്മത്തെ ബാധിച്ച ‘കെരാറ്റോസിസ് പിലാരിസ്’ എന്ന രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി യാമി ഗൗതം. കൗമാരക്കാലം മുതല്‍ താന്‍ ഈ രോഗാവസ്ഥയിലൂടെ കടന്ന് പോവുകയാണെന്ന് താരം പറയുന്നു. ചര്‍മ്മം കെരാറ്റിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിതെന്ന് യാമി വ്യക്തമാക്കുന്നു.

എന്നാൽ ഈ അവസ്ഥയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ഭയവും അരക്ഷിതാവസ്ഥയും ഇപ്പോൾ തനിക്കില്ലെന്നും പൂര്‍ണമനസ്സോടെ കുറവുകളെ സ്‌നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞുവെന്നും യാമി പറയുന്നു.