Monday 24 June 2019 04:11 PM IST : By സ്വന്തം ലേഖകൻ

ഇവൾ ആര്യ! യഷിന്റെ കുഞ്ഞു മാലാഖയ്ക്ക് പേരിട്ടു; ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും വൈറൽ

yash-new

കന്നഡ ചിത്രം കെ.ജി.എഫിലൂടെ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് യഷ്. ഇപ്പോഴിതാ യഷിന്റെ മകളുടെ പേരിടൽ ചടങ്ങിന്റെ വിഡിയോ സോഷ്യൽ മീഡിയ ആഘോഷിക്കുന്നു.

നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ലാണ് കുഞ്ഞു പിറന്നത്. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും കഴിഞ്ഞ അക്ഷയത്രിതീയ ദിനത്തിലാണ് പുറത്തു വിട്ടത്.

ഇപ്പോള്‍ മകളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇവർ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. ആര്യ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.

കെ.ജി.എഫ് ചാപ്റ്റന്‍ ഒന്നിന്റെ ഗംഭീര വിജയത്തിനു പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്. ആദ്യഭാഗം ഒരുക്കിയ പ്രശാന്ത് നീല്‍ തന്നെയാണ് കെ.ജി.എഫ് ചാപ്റ്റന്‍ ടു സംവിധാനം ചെയ്യുന്നത്.