Thursday 11 July 2019 06:00 PM IST : By സ്വന്തം ലേഖകൻ

‘ആദ്യം സെമിയിൽ കടക്കാനുള്ള വഴി നോക്കൂ, നിങ്ങളെക്കാള്‍ ഭേദമാണ് ഞങ്ങളുടെ ടീം’; പാക് ആരാധകരോട് യോഗി ബാബു

pk-fans6667

ലോകകപ്പ് സെമിഫൈനലിൽ സംഭവിച്ച ഇന്ത്യയുടെ തോല്‍വി ആഘോഷിക്കുന്ന പാക്കിസ്ഥാൻ ആരാധകർക്ക് കിടിലൻ മറുപടിയുമായി തമിഴ് ചലച്ചിത്രതാരം യോഗി ബാബു. ഇന്ത്യയുടെ തോല്‍വി ആഘോഷമാക്കിയ പാക് ആരാധകരുടെ പ്രവൃത്തിയാണ് യോഗി ബാബുവിനെ ചൊടിപ്പിച്ചത്. ആദ്യം സെമിഫൈനലില്‍ കടക്കാന്‍ സ്വന്തം ടീമിന് ഉപദേശം നൽകൂ എന്നാണു പാക് ആരാധകരോട് യോഗി ബാബു പ്രതികരിച്ചത്.

"ഇന്ത്യ നന്നായി കളിച്ചു. ഞങ്ങളുടെ തോല്‍വി ആഘോഷിക്കും മുൻപ് എങ്ങനെ സെമിയില്‍ കടക്കാമെന്ന് പാക് ആരാധകര്‍ നിങ്ങളുടെ ടീമിനെ ഉപദേശിക്കണം. തോല്‍വി ആയാലും ജയമായാലും ഞങ്ങളുടെ ടീം നിങ്ങളുടെ ടീമിനേക്കാള്‍ ഭേദമാണ്."- യോഗി ബാബുവിന്റെ ട്വീറ്റ് ഇങ്ങനെ.

ന്യൂസിലന്റുമായുള്ള മത്സരത്തിൽ 18 റണ്‍സിന്റെ തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായത്. രവീന്ദ്ര ജഡേജ (77), മഹേന്ദ്രസിങ് ധോണി (50) എന്നിവരുടെ മികച്ച പ്രകടനമാണ് ദയനീയ പരാജയത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ചത്. 

Tags:
  • Social Media Viral