Tuesday 24 March 2020 10:28 AM IST : By സ്വന്തം ലേഖകൻ

ജോലിക്കാർക്കും സഹപ്രവർത്തകർക്കും മെയ് വരെയുള്ള ശമ്പളം മുൻകൂര്‍ നൽകി! വേറിട്ട മാതൃകയുമായി പ്രകാശ് രാജ്

prakash-new

ലോകം കൊറോണ വൈറസ് ഭീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കവേ, വേറിട്ട മാതൃകയുമായി തെന്നിന്ത്യൻ താരം പ്രകാശ് രാജ്.

തന്റെ ജോലിക്കാർക്കും പ്രൊഡക്ഷൻ ഹൗസിലെ മറ്റു സഹപ്രവർത്തകർക്കും മെയ് വരെയുള്ള ശമ്പളം നൽകിയിരിക്കുകയാണ് താരം. ദിവസക്കൂലി ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കും മുന്‍കൂറായി അദ്ദേഹം ശമ്പളം നല്‍കി.

‘സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചിത്രീകരണം നിർത്തിവച്ചിരിക്കുന്ന സിനിമകളുടെ ദിവസവേതന തൊഴിലാളികൾക്കും പകുതി പ്രതിഫലം നൽകാനാണ് തീരുമാനം. എന്റെ ജോലി അവസാനിച്ചിട്ടില്ല. എന്നെക്കൊണ്ട് സാധിക്കുന്നത് എല്ലാം ഞാന്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്ക് ചുറ്റും ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കുക.’- പ്രകാശ് രാജ് കുറിച്ചു.