Tuesday 08 October 2024 12:25 PM IST : By സ്വന്തം ലേഖകൻ

ദുരൂഹത ഉണർത്തി ‘1000 ബേബീസ്’ ട്രെയിലർ, ഞെട്ടിക്കാൻ ഒരു വെബ് സീരിസ്

1000-babies

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസ് 1000 ബേബീസ് ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. മിസ്റ്ററി ത്രില്ലര്‍ ആണ് 1000 ബേബീസ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സീരിസ് ഒക്ടോബർ 18 മുതൽ ഹോട്ട്സ്റ്റാറിൽ കാണാം.

നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സീരീസിന്റെ ട്രെയിലർ നിഗൂഢതയുണർത്തുന്നു. സഞ്ജു ശിവറാം, അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാൽ, ഷാലു റഹീം, സിറാജുദ്ധീൻ നാസർ, ഡെയിൻ ഡേവിസ്, രാധിക രാധാകൃഷ്ണൻ, വിവിയ ശാന്ത്, നസ്ലിൻ, ദിലീപ് മേനോൻ, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രൻ എന്നിവരാണ് സീരിസിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നജീം കോയയാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. നജീമും അറൗസ് ഇർഫാനും ചേർന്നാണ് സീരിസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് സീരിസ് നിർമിച്ചിരിക്കുന്നത്.

ഫെയ്സ് സിദ്ദിക്കാണ് സീരിസിന്റെ ക്യാമറ. എഡിറ്റിങ് ജോൺകുട്ടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് 1000 ബേബീസ് സ്ട്രീം ചെയ്യാനൊരുങ്ങുന്നത്.