ADVERTISEMENT

ഇൻഫ്ലുവൻസറും അഹാനയുടെ സഹോദരിയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് വിവാഹാശംസകളുമായി മുൻ കാമുകൻ വൈഷ്ണവ് ഹരിചന്ദ്രൻ. 'എല്ലാവിധ ആശംസകളും' എന്നാണ് ദിയയുടെ വിവാഹ ചിത്രത്തിനൊപ്പം വൈഷ്ണവ് കുറിച്ചത്. ദൃഷ്ടി പതിയാതിരിക്കട്ടെ എന്ന അർത്ഥത്തിൽ ഇമോജിയും ചേർത്തിട്ടുണ്ട്.

ആഡംബരങ്ങളും അതിഥികളുടെ വലിയ കൂട്ടവും ഒഴിവാക്കി തീർത്തും ലളിതമായിട്ടായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ വിവാഹം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിന്റെ ​ഗാർഡൺ ഏരിയയിൽ ഒരുക്കിയ ജർമൻ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. 

ADVERTISEMENT

അശ്വിന് മുമ്പ് വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെനാൾ ദിയ പ്രണയത്തിലായിരുന്നു. ഇക്കാര്യം ദിയ തന്നെ തന്റെ വ്ലോഗിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും താരപുത്രി നിരന്തരം പങ്കുവെയ്ക്കാറുണ്ടായിരുന്നു. ദിയയുമായി പ്രണയത്തിലാണെന്ന് വൈഷ്ണവും വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അവർ തമ്മിൽ ബ്രേക്കപ്പ് ആയി.

ബ്രേക്കപ്പിനു പിന്നാലെ യൂട്യൂബ് ചാനലിലെ ക്വസ്റ്റൻ ആൻസർ സെഷനിൽ ഈ വര്‍ഷം ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനം ബ്രേക്കപ്പ് ആയിരുന്നു എന്ന് ദിയ പറഞ്ഞിരുന്നു.

ADVERTISEMENT

‘എന്നെ പരിചയമുള്ളവര്‍ ഇപ്പോള്‍ എന്റെ മുഖത്ത് നോക്കി പറയുന്നത് മുഖത്ത് നല്ല സന്തോഷമാണെന്നാണ്. ബന്ധം വേണ്ടന്നു വച്ചതില്‍ ഞാന്‍ പുള്ളിക്കാരനെ മാത്രം തെറ്റ് പറയില്ല. കാരണം എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ മനസിലാക്കണമായിരുന്നു. ഒരിക്കലും ജീവിതത്തില്‍ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു. ആദ്ദേഹത്തെ പറഞ്ഞു വിടുന്നതിന് പകരം എല്ലാം ശരിയാകുമെന്ന് പറഞ്ഞ് പിടിച്ചു നിര്‍ത്തി. അതുകൊണ്ട് ഞാന്‍ എന്നെ ന്യായീകരിക്കില്ല. എന്റെ ഭാഗത്തും തെറ്റുണ്ട് ഏതൊക്കെ പയ്യന്മാരാണ് സുഹൃത്തായി കൂടെ നിന്നിട്ട് ഓന്തിന്റെ സ്വഭാവം കാണിച്ചതെന്ന് അറിയാം. അവരില്‍ ചിലരൊക്കെ ഇപ്പോഴും പരിചയത്തിലുണ്ട്. ഞാനവരോട് സംസാരിക്കുകയും ചെയ്യാറുണ്ട്. ഹായ് ... ബൈ പറയാറുണ്ട്’. ദിയ പറഞ്ഞു.– യൂട്യൂബിലെ ക്യൂ ആന്‍ഡ് എ വിഡിയോയില്‍ ദിയ പറഞ്ഞു.

പ്രണയത്തകർച്ചയ്ക്കുശേഷം വൈഷ്ണവിനെ കുറിച്ച് ദിയ സോഷ്യൽ മീഡിയയിൽ പരാമർശിക്കാറില്ല. എന്നാൽ മുൻ കാമുകിയെക്കുറിച്ചുള്ള ചോദ്യങ്ങളെ എന്നും സ്വാ​ഗതം ചെയ്യുന്ന കൂട്ടത്തിലാണ് വൈഷ്ണവ്. ഇതിനിടെയാണ് ദിയയുടെ ജീവിതത്തിലെ സുന്ദര നിമിഷത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് വൈഷ്ണവ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് ദിയയുടെ ചിത്രം പങ്കിട്ട് ആശംസകൾ വൈഷ്ണവ് നേർന്നത്. എന്നാൽ അശ്വിനെ കുറിച്ച് വൈഷ്ണവ് ഒന്നും തന്നെ പരാമർശിച്ചിട്ടില്ല. ദിയയെപ്പോലെ തന്നെ വൈഷ്ണവിന്റെ സുഹൃത്തായിരുന്നു അശ്വിനും.

ADVERTISEMENT
ADVERTISEMENT