‘ഇത് അവരുടെ ലൈഫ് ആണ്, അവര്‍ക്ക് ഇഷ്ടം ഉള്ളത് പോലെ അവര്‍ ജീവിക്കട്ടെ’: ഡാൻസ് വിഡിയോ വൈറൽ
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.
തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു. പത്തൊമ്പത് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. ഒരു കോമണർ ഉൾപ്പെടെ സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നവരാണ് ഇത്തവണ മത്സരത്തിനെത്തിയത്. അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.
ഇപ്പോഴിതാ, ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമാകുകയാണ് രേണു സുധി. ഇപ്പോള്‍ രേണുവിന്റെ ഒരു ഡാന്‍സ് വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തമിഴ് ഫാസ്റ്റ് നമ്പറിന് ചുവടു വയ്ക്കുകയാണ് രേണു.
വിഡിയോ വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വീഡിയോയ്ക്ക് താഴെ രേണുവിനെ അഭിനന്ദിച്ചും പരിഹസിച്ചുമുളള കമന്റുകള്‍ കാണാം. ‘മയിലാട്ടം പാത്തിരിക്ക് കനകാട്ടം പാത്തിരിക്ക് ഇത് എന്ന ആട്ടം’ എന്നൊക്കെയാണ് രേണുവിനെ ട്രോളി ആളുകള്‍ കമന്റിട്ടിരിക്കുന്നത്. ‘ഇതു അവരുടെ ലൈഫ് ആണ്. അവര്‍ക്കു ഇഷ്ടം ഉള്ളത് പോലെ അവര്‍ ജീവിക്കട്ടെ. അവര്‍ക്കു ഇഷ്ടമുള്ളത്. ഇതാണ് അവരുടെ വരുമാന മാര്‍ഗ്ഗവും. ഇതാണെങ്കില്‍ കാണുന്ന നമ്മുക്ക് എന്താണ് പ്രശ്‌നം. so താല്പര്യം ഇല്ലാത്തവര്‍ക്ക് കാണാതിരുന്നു scroll ചെയ്തു പോയാല്‍ പോരെ’ എന്നാണ് രേണുവിനെ അനുകൂലിച്ച് ഒരാള്‍ കുറിച്ചത്.