ADVERTISEMENT

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.

തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു. പത്തൊമ്പത് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. ഒരു കോമണർ ഉൾപ്പെടെ സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നവരാണ് ഇത്തവണ മത്സരത്തിനെത്തിയത്. അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.

ADVERTISEMENT

ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമായി രേണു സുധി. ഇപ്പോഴിതാ, സ്വന്തം കഠിനാധ്വാനത്തിന്റെ ഫലമായി പുതിയൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ് രേണു. ബ്ലൂ നിറത്തിലുള്ള സ്വിഫ്റ്റ് ആണ് രേണു സ്വന്തമാക്കിയിരിക്കുന്നത്. പുതിയ കാർ വാങ്ങിയ ശേഷം തനിക്കൊപ്പം കൊല്ലം സുധി നിൽക്കുന്ന ചിത്രം ഒരു ആർട്ടിസ്റ്റിന്റെ സഹായത്തോടെ തയാറാക്കിയത് വിഡിയോയായി പോസ്റ്റ് ചെയ്തിരിക്കുകയാണ് രേണു. വിഡിയോ ഇതിനോടകം വൈറലാണ്.

അതേസമയം, സംവിധായകൻ ജോഷി ജോണിന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് രേണു. ചിത്രത്തിൽ ദാസേട്ടൻ കോഴിക്കോടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ADVERTISEMENT
Renu Sudhi Buys New Car After Bigg Boss Exit:

Renu Sudhi, the widow of late actor Kollam Sudhi, has purchased a new car after her exit from Bigg Boss Malayalam. The actress is also set to make her big screen debut in director Joshi John's upcoming film.

ADVERTISEMENT
ADVERTISEMENT