ADVERTISEMENT

സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റ നാട്ടകം സ്വദേശി തങ്കരാജ് അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 53 വയസ്സുകാരനായ തങ്കരാജിന്റെ മരണം.

ഡിസംബർ 24-ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്‍റ് കോളജിന് സമീപമായിരുന്നു മരണകാരണമായ അപകടം സംഭവിച്ചത്. മദ്യലഹരിയില്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാർ ലോട്ടറി വില്‍പ്പനക്കാരനായ തങ്കരാജിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിത വേഗതയിലെത്തിലായിരുന്നു കാർ. സംഭവത്തിൽ ചിങ്ങവനം പൊലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഉടൻ തന്നെ തങ്കരാജിനെ ആശുപത്രിയിലെത്തിച്ചിരുന്നു.

ADVERTISEMENT

അപകടത്തിന് പിന്നാലെ ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് സിദ്ധാര്‍ത്ഥ് പ്രഭു.

ADVERTISEMENT
Tragic Accident Claims Life in Kottayam:

Siddharth Prabhu, a serial actor, is under scrutiny following a car accident that resulted in the death of Thankaraj. The incident occurred in Kottayam, and police have arrested and released Siddharth Prabhu.

ADVERTISEMENT
ADVERTISEMENT