Tuesday 15 March 2022 03:56 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് സാരി ഉടുക്കാൻ ഒരുലോഡ് പിന്ന് വേണം’: എന്റെ സാരി ഡ്രേപ്പിംഗ് ഇങ്ങനെ: വിഡിയോയുമായി ആലീസ്

alice-christy-saree

മഞ്ഞുരുകും കാലത്തിലെ സൂര്യമോളെ പ്രേക്ഷകർ എന്തായാലും മറക്കാനിടയില്ല. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലിലെ ഈ കഥാപാത്രം പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ആലീസ് ക്രിസ്റ്റി ഗോമസാണ് ഈ കഥാപാത്രത്തിന് മിനിസ്ക്രീനിൽ ജീവൻ നൽകുന്നത്. തന്റെ സന്തോഷവും സുന്ദര നിമിഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട് ആലീസ്. തന്റെ വിവാഹ വാർത്ത ആദ്യമായി പ്രേക്ഷകരുമായി പങ്കവച്ചതും യൂട്യൂബിലൂടെയാണ്.

ഇപ്പോഴിതാ തന്റെ സാരി ഉടുക്കൽ സ്റ്റൈൽ എങ്ങനെയെന്ന് പുതിയൊരു വിഡിയോയിലൂടെ വിശദമായി പറയുകയാണ് ആലീസ്. സാരിയോടുള്ള ഇഷ്ടം അമ്മയിൽ നിന്നാണ് വന്നതെന്ന് ആലീസ് ആദ്യമേ പറയുന്നു. കുട്ടിക്കാലത്ത് അമ്മ കയ്യിലേക്ക് വച്ചു തന്ന സാരിയിൽ നിന്നാണ് തന്റെ ആദ്യത്തെ ട്യൂട്ടോറിയലെന്ന് ആലീസ് പറയുന്നു. സാരി ഉടുക്കാൻ തനിക്ക് ഒരു ലോഡ് പിന്ന് വേണമെന്നും ആലീസ് തമാശയായി പറയുന്നു. കാഷ്വൽ സാരി ഉടുക്കാൻ എളുപ്പമായതു കൊണ്ടു തന്നെ പട്ടുസാരിയിലാണ് തന്റെ സാരി ട്യൂട്ടോറിയലെന്നും ആലീസ് പറയുന്നു.

‘പിൻ ഒരുപാട് ഉണ്ടെങ്കിൽ സാരി ഉടുക്കുന്നതിന്റെ പെർഫെക്ഷൻ കൂടും. സാറ്റിൻ അണ്ടർ സ്കർട്ട് സാരിയിൽ നമ്മളെ കുറച്ചു കൂടുതൽ കംഫർട്ട് ആക്കും.’– ആലീസ് പറയുന്നു.