Tuesday 06 December 2022 04:15 PM IST : By സ്വന്തം ലേഖകൻ

‘ഇനി ഇവളെക്കൊണ്ട് ഷോപ്പിങ്ങിന് പോകുന്നത് നിർത്തി’: ഭർത്താവിനൊപ്പം ഷോപ്പിങ്ങ്: രസകരമായ വിഡിയോ പങ്കുവച്ച് ആലീസ്

alice-christy-vid

കസ്തൂരിമാന്‍, മഞ്ഞുരുകും കാലം, മിസിസ് ഹിറ്റ്ലര്‍ തുടങ്ങി നിരവധി പരമ്പരകളിലൂടെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആലീസ് ക്രിസ്റ്റി. അടുത്തിടെ ആയിരുന്നു ആലീസിന്റെ വിവാഹം. വിവാഹിതയാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, താരം തന്റെ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയും ശ്രദ്ധേയമാകുകയാണ്. തങ്ങളുടെ ഷോപ്പിങ് വിശേഷമാണ് ആലീസും ഭർത്താവും പങ്കുവയ്ക്കുന്നത്. ഇച്ചായന് ഷർട്ട് എടുക്കുന്നതു പോലെ വലിയ ടാസ്ക് വേറെയില്ലെന്ന് ആദ്യമേ ആലീസിന്റെ കമന്റ്. ആലീസിനെയും കൊണ്ട് ഷോപ്പിങ്ങിനു പോകുന്നതു നിർത്തിയെന്ന് ഭർത്താവ് സജിനും പറയുന്നു.

വിഡിയോ കാണാം: